Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ- മനയ്ക്കച്ചിറ...

കുറ്റൂർ- മനയ്ക്കച്ചിറ റോഡിൽ  പൈപ്പ് പൊട്ടൽ പതിവാകുന്നു

തിരുവല്ല: കുറ്റൂർ- മനയ്ക്കച്ചിറ റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നു. പുത്തൂർകാവ്  ജംഗ്ഷനിൽ സ്ഥിരം പൈപ്പ് പൊട്ടുന്നിടത്താണ്  വീണ്ടും പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ വലിയ തോതിലുള്ള കുടിവെള്ളം റോഡിലും സമീപത്തുമായി ഒഴുകുന്നത്. റോഡിന്റെ മദ്ധ്യത്തിൽ നിന്നു 12 അടി താഴ്ചയിൽ കൂടിയാണ് ആസ്ബസ്‌റ്റോസ് പൈപ്പ് ലൈൻ കടന്നു പോകുന്നത്. ഉന്നത നിലവാരത്തിൽ നവീകരണം നടത്തിയ റോഡിൽ ഇത്രയും ആഴത്തിൽ കുഴിച്ചെങ്കിൽ മാത്രമെ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു.

നിരന്തരമായി പൈപ്പ്  പൊട്ടുന്നതുകാരണം  സ്ഥാപിച്ചിരുന്ന നോഡ് പലയിടത്തും കുഴിയായി മാറി. ഈ റോഡിൽ പലയിടങ്ങളിലും പൈപ്പ് പൊട്ടിയിടത്ത് താൽക്കാലിക പരിഹാരമാണ് കണ്ടിരുന്നത്.  പൈപ്പ് പൊട്ടൽ കാരണം റോഡിൽ വീണ്ടും പാച്ച് വർക്ക്  ചെയ്തകാരണം പലയിടങ്ങളിലും റോഡ് ഇരുത്തിയതായി നാട്ടുകാർ പറഞ്ഞു.

അതേസമയം റോഡിൽ  കുടിവെള്ളം നിറഞ്ഞതോടെ വാട്ടർ അതോറിറ്റി അധികൃതർ എത്തി ജലവിതരണകുഴൽ പൂട്ടി താൽക്കാലിക പരിഹാരം കണ്ടു. ഇതോടെ പ്രദേശത്ത് കുടിവെളളക്ഷാമം നേരിടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ കനക്കുന്നു : 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ വ്യാപകമായതിനെ തുടർന്ന് 9 ജില്ലകളിൽ കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...

മകം പൊങ്കാലയും പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും

തിരുവല്ല :തിരുവല്ല വളഞ്ഞവട്ടം ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ മകം പൊങ്കാല മഹോത്സവവും, പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും മാർച്ച്‌ 22 വെള്ളിയാഴ്ച നടക്കും .ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -