കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി കൈഞരമ്പ് മുറിച്ച് ആത്‌മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം പ്രതി മണികണ്ഠനാണ് ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിച്ചത് .മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് മണികണ്ഠനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു .പിന്നാലെ ഇയാൾ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് അന്തിമ വിധി പറയുന്നത്.






