കൊച്ചി : ബലാത്സംഗക്കേസ് പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുന്‍കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത് .പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എസ്. രാജീവ് മുഖേനയാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് .ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല പരാതി നല്‍കിയതെന്നും ഹർജിയിൽ പറയുന്നു.






