തിരുവനന്തപുരം : ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ രണ്ടാമത്തെ കേസിലും രാഹുല്‍ മാങ്കൂട്ടത്തിൽ മുന്‍കൂര്‍ജാമ്യപേക്ഷ സമർപ്പിച്ചു .തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കി.വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് രാഹുൽ ഹർജിയിൽ ആരോപിക്കുന്നത്.ഹര്‍ജി ഇന്നു തന്നെ പരിഗണിക്കും.






