Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയെ അധിക്ഷേപിച്ച...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ അതിജീവിതയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു .ജയിലിലായി 16 ദിവസത്തിന് ശേഷമാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു തവണ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ചുള്ള കേസിലെ പ്രതിയായ സന്ദീപ് വാര്യരുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്കു മാറ്റിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ : പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.ചാരുംമൂട് താമരക്കുളം സ്വദേശി ശിവൻ കെ.പിള്ള (63) ആണ് മരിച്ചത് . ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ടെർമിനലിന്റെ നിർമ്മാണം : ഉന്നതതലസംഘം സ്ഥലം സന്ദർശിച്ചു

ചങ്ങനാശ്ശേരി : ഇലക്ഷന്റെ പെരുമാറ്റ ചട്ടങ്ങളിൽ പെട്ടു  താമസം നേരിട്ട ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമ്മാണം ത്വരിതഗതിയിൽ ആക്കുവാൻ  എംഎൽഎ അഡ്വ. ജോബ് മൈക്കിളിൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു. ...
- Advertisment -

Most Popular

- Advertisement -