Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaജില്ലാ പഞ്ചായത്ത് അംഗങ്ങൾ...

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ല  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ മുതിര്‍ന്ന അംഗമായ സാം ഈപ്പന്  സത്യപ്രതിജ്ഞ ആദ്യം ചൊല്ലിക്കൊടുത്തു.

സാം ഈപ്പൻ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നീതു മാമ്മൻ കൊണ്ടൂർ, ഡോ. ബിജു റ്റി ജോർജ്, ജി സതീഷ് ബാബു, ആരോൺ സണ്ണി ബിജിലി പനവേലിൽ, ജൂലി സാബു ഓലിക്കൽ, ടി കെ സജി, അമ്പിളി ടീച്ചർ, എസ്‌ സന്തോഷ്കുമാർ, ദീനാമ്മ റോയി, എ എൻ സലിം, ബീനാ പ്രഭ, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവികുഞ്ഞമ്മ, സവിത അജയകുമാർ, സ്റ്റെല്ല തോമസ്, അനീഷ് വരിക്കണ്ണാമല എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ആദ്യ യോഗം മുതിര്‍ന്ന അംഗം സാം ഈപ്പന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ഷേര്‍ല ബീഗം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 27 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  മറിഞ്ഞ് ഡ്രൈവർ കിണറ്റിൽ വീണു: ഫയർഫോഴ്സ് രക്ഷകരായി

കൊച്ചി: എറണാകുളം പട്ടിമറ്റത്തിന് അടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡ്രൈവർ കിണറ്റിൽ വീണു. നിസാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആദിത്യനെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഇന്ന് വൈകുന്നേരം 3.30ഓടെയാണ് അപകടം നടന്നത്. പട്ടിമറ്റത്ത് നിന്ന്...

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർനടപടികൾക്കായി...
- Advertisment -

Most Popular

- Advertisement -