Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNewsപി വി...

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. വിഷ്ണുപുരം ചന്ദ്രശേഖന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ഇതിന് മുന്നോടിയായി മുന്നണി വിപുലീകരിച്ച് കൂടുതല്‍ ശക്തമായി പ്രചാരണരംഗത്തേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും യുഡിഎഫില്‍ എടുക്കാന്‍ തീരുമാനിച്ചത്.

യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. സീറ്റ് വിഭജനം ജനുവരിയില്‍ പൂര്‍ത്തിയാക്കി നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേയ്ക്ക് കടക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.

ഓഗസ്റ്റിലാണ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടത്. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പ്രേംകൃഷ്ണൻ ഐ.എ.എസ് മുൻപാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. മുതിർന്ന നേതാക്കളായ പി.ജെ.കുര്യൻ , മുൻ എം.എൽ.എ  അഡ്വ....

ശക്തമായ മഴയ്ക്ക് ശമനം : ഇടിമിന്നലിനു സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ  ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന്...
- Advertisment -

Most Popular

- Advertisement -