ധാക്ക : ബംഗ്ലാദേശിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം .എൻസിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എം.ഡി. മുത്തലിബ് ഷിക്ദാറിന് (42) ആണ് വെടിയേറ്റത്.തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഖുൽനയിലെ വീടിന് സമീപത്ത് വെച്ച് അജ്ഞാതരായ ആക്രമണകാരികളാണ് ഷിക്ദാറിനെ വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്ത്യാ വിരുദ്ധ നേതാവ് ഒസ്മാൻ ബിൻ ഹാദിയുടെ കൊലപാതകത്തിന് ശേഷം ബംഗ്ലാദേശിൽ വലിയ ആഭ്യന്തര സംഘർഷങ്ങളാണ് നടക്കുന്നത്.






