തിരുവല്ല : കാവുംഭാഗം തിരു- ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും ജനുവരി 16 മുതൽ 28 വരെ നടക്കും.
16-ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വൈകിട്ട് 5 ന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര, 7ന് ഭദ്രദീപ പ്രതിഷ്ഠ. 17-ന് നവാഹ യജ്ഞം ആരംഭം, 18-ന് രാത്രി 8 ന് പ്രഭാഷണം, 19ന് കൊടിമരഘോഷയാത്ര, കൊടിയേറ്റ്, പ്രഭാഷണം രാത്രി 8 ന്, 20-ന് അഷ്ട ലക്ഷ്മി പൂജ, 21- ന് മഹാലക്ഷ്മി പൂജ, സർവൈശ്വര്യ പൂജ, 22-ന് ശിവപാർവതി പരിണയം, ഉമാ മഹേശ്വര പൂജ, സർവ്വൈശ്വര്യ പൂജ, രാത്രി 8 ന് പ്രഭാഷണം, 23-ന് നവഗ്രഹപൂജ, കുമാരി പൂജ, 24-ന് മൃത്യുഞ്ജയ ഹോമം, കുങ്കുമാർച്ചന, ഭ്രമരി പൂജ, 25-ന് നവാഹ സമർപ്പണം, സർപ്പം പൂജ, അവഭൃത സ്നാന ഘോഷയാത്ര, രാത്രി 8 ന് പ്രഭാഷണം, 26-ന് ഓട്ടൻതുള്ളൽ, കളമെഴുത്തും പാട്ടും, വയലിൻ ഫ്യൂഷൻ. 27-ന് 101 കലം വഴിപാട്, ഗാനമേള. 28-ന് കുംഭകലശം, സാംസ്കാരിക സമ്മേളനം, അനുമോദന സഭ.
ദേവസ്വം പ്രസിഡന്റ് എൻ ഗോവിന്ദൻ നമ്പൂതിരി, സെക്രട്ടറി അജിത് കെ എൻ രാജ് എന്നിവരാണ്.






