തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തും. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു അമിത് ഷാ തുടക്കമിടും. സംസ്ഥാന നേതൃ യോഗത്തിന് പുറമെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ബിജെപി സ്ഥാനാർഥികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനം കുറഞ്ഞിട്ടില്ല. 2020ല്‍ 14% ആയിരുന്നത് ഇത്തവണ 15% ആയി ഉയരുകയാണ് ഉണ്ടായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അറിയിച്ചതാണിത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാൻ യുഡിഎഫും എല്‍ഡിഎഫും ബോധപൂർവം ശ്രമിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പലയിടത്തും ഈ സഹകരണം ഉണ്ടായെന്നും എംടി രമേശ് പറഞ്ഞു.






