തിരുവല്ല: സക്ഷമയുടെ ദിവ്യാംഗക്ഷേമ സേവാനിധി ശേഖരണം “ദിവ്യാം മിത്രം” താലൂക്ക്തല ഉദ്ഘാടനം തിരുവല്ലയിൽ നടന്നു. ദിവ്യാംഗരായവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമാജികം, സ്വയം പര്യാപ്തത എന്നീ മേഖലകളിലെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് സേവാനിധി ശേഖരണം.
നിധിശേഖരണത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം ദക്ഷിണാഫ്രിക്കൻ പാർലമെൻറിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ അനിൽകുമാർ കേശവപിള്ള, സക്ഷമ തിരുവല്ലാ താലൂക്ക് സമിതി അദ്ധ്യക്ഷൻ കെ. പി. അനിഴ കുമാറിന് തുക കൈമാറി നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി പി. അശോക്, താലൂക്ക് സെക്രട്ടറി പി.കെ. ഗോപിദാസ്, രാജേഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 4 വരെയാണ് നിധിശേഖരണം






