തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് വിജയം . യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ തോൽപിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു വിഴിഞ്ഞം .
മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി സുബൈദ 22 വോട്ടുകൾക്ക് ജയിച്ചു .എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ 221 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥി സി.ബി.രാജീവ് വിജയിച്ചു






