കോഴിക്കോട് : പന്തീരാങ്കാവ് കുടത്തുംപാറയിൽ ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ പിരിവിന് എതിരെ പ്രതിഷേധം. സർവീസ് റോഡ് ശരിയാകും വരെ ടോൾ പിരിവ് തുടങ്ങരുത് ,രണ്ട് പഞ്ചായത്തുകളിലുള്ളവർക്ക് ടോളിൽ പൂർണമായ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസാണ് പ്രതിഷേധിക്കുന്നത് .പ്രതിഷേധത്തിൽ ടോൾ പ്ലാസയിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കാൻ ശ്രമിച്ചതോടെ ചെറിയ സംഘർഷവുമുണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.






