ശ്രീനഗർ : ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു.9 സൈനികർക്ക് പരിക്കേറ്റു .വാഹനം നിയന്ത്രണം വിട്ട് 200 അടിയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്.ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്ന സൈനികരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ഉദ്ദം പൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.






