തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ തിരുവല്ല പുഷ്പോൽസവം അഡ്വ മാത്യു ടി.തോമസ് എം.എൽ.എ. ഉൽഘാടനം ചെയ്തു. തിരുവല്ലായുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതിൽ ഒന്നാണ് പുഷ്പോൽസവമെന്ന് അദ്‌ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ജനറൽ കൺവീനർ ജൂബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, ചെറിയാൻ പോളച്ചിറയ്ക്കൽ, എം.സലീം, ജോയി ജോർജ്, ജോയി ജോൺ, ആർ. ജയകുമാർ, മോയി ജോർജ്, സെയിൻ ടി. വർഗീസ്, ജിജി വട്ടശ്ശേരിൽ, ഷിബു പുതുക്കേരിൽ, വിനോദ് തിരുമൂലപുരം എന്നിവർ പ്രസംഗിച്ചു.
ഉൽഘാടനത്തിന് മുന്നോടിയായി നടന്ന കാർഷിക സെമിനാർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ദീനാമ്മ റോയി ഉൽഘാടനം ചെയ്തു. രാവിലെ 10.30 മുതൽ പുഷ്പോൽസവ നഗറിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. വൈകിട്ട് 5 മണി മുതൽ 7 മണി വരെയുള്ള ടിക്കറ്റുകൾ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകുമെന്നും ജനറൽ സെക്രട്ടറി ജുബി പീടിയേക്കൽ അറിയിച്ചു.






