തിരുവനന്തപുരം : ബിജെപിക്ക് സ്വപ്‌ന വിജയം സമ്മാനിച്ച തലസ്ഥാന ജനതയ്‌ക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി .എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അജണ്ട അഴിമതിയും പ്രീണനവും മാത്രമാണെന്ന് മോദി കുറ്റപ്പെടുത്തി.മാറാത്തത് ഇനി മാറും എന്ന് പ്രധാനമന്ത്രി മലയാളത്തിൽ പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
1987 ൽ മുൻപ് ഗുജറാത്തിൽ ബിജെപി ചെറിയ പാർട്ടിയായിരുന്നുവെന്നും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ആദ്യം ബിജെപി വിജയിച്ച് കയറിതെന്നും മോദി ഓർമ്മിപ്പിച്ചു .അതെ രീതിയാണ് തിരുവനന്തപുരത്തും സാധ്യമായിരിക്കുന്നത്. ഇതുതന്നെയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്.കേരളത്തിൽ മാറ്റം കൊണ്ടുവരാനുള്ള സമയം ഇതാണെന്നും ബിജെപിക്ക് ഒപ്പം നിൽക്കാനും മോദി ആഹ്വാനം ചെയ്തു .
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണ്.എൽഡിഎഫ് വികസനത്തിന്റെ ശത്രുവാണ്.പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പിഎംശ്രീയുടെ ഗുണം നിഷേധിച്ചു.പി എം ആവാസ് യോജന അർബൻ നടപ്പാക്കുന്നില്ല. കേരളത്തെ വികസിതമാക്കാൻ ഡബിൾ എഞ്ചിൻ സർക്കാർ വരേണ്ടതുണ്ട്.ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സ്വർണ്ണകൊള്ള പ്രതികളെ ജയിലിൽ അടയ്ക്കും.സഹകരണ ബാങ്കുകളിൽ നിന്നും മോഷ്ടിച്ചവരിൽ നിന്നും പണം ഈടാക്കി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.






