ന്യൂഡൽഹി : ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകയായ കൊല്ലകയിൽ ദേവകിയമ്മ അർഹയായി. 92 വയസ്സുള്ള ദേവകി അമ്മ ആലപ്പുഴ സ്വദേശിനിയാണ്.പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി.ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ.
ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് അഞ്ചേക്കറിൽ പരം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു വനം ദേവകിയമ്മ നിർമ്മിച്ചിട്ടുണ്ട്.തപസ്വനം എന്നറിയപ്പെടുന്ന വനത്തിൽ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയും നാല് പതിറ്റാണ്ടിലേറെയായി ദേവകിയമ്മ പരിപാലിക്കുന്നു.






