തിരുവനന്തപുരം: കെ. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്നാണ് സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറിയത്.പകരം എംഎം ഹസ്സനെ കെപിസിസി ആക്ടിങ് പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് നിയമിച്ചു. തിരഞ്ഞെടുപ്പിനു ശേഷവും എം.എം.ഹസൻ സ്ഥാനം ഒഴിയാത്തതിനെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.