അടൂർ : മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു.അടൂർ നെല്ലിമുകളിൽ വെച്ചാണ് അപകടം. ഗുഡ്സ് ഓട്ടോ അകമ്പടി വാഹനത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.






