Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവല്ലനയിൽ കർഷക...

വല്ലനയിൽ കർഷക സംഘം ഓണ വിപണി തുടങ്ങി

കോഴഞ്ചേരി : കേരളാ കർഷക സംഘം കിടങ്ങന്നൂർ വില്ലേജ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലനയിൽ ഓണ വിപണി ആരംഭിച്ചു. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി  അഡ്വ ഓമല്ലൂർ ശങ്കരൻ ഉദഘാടനം  ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ ആർ അജയകുമാർ ആദ്യവില്പന നടത്തി.ജൈവ കൃഷിയിലൂടെ വിളയിച്ച നാടൻ കാർഷിക ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭിക്കും. ഉത്രാടം നാൾ ഉച്ച വരെ വിപണി ഉണ്ടാകും.

വില്ലേജ്‌ കമ്മിറ്റി പ്രസിഡന്റ് സലിം റാവുത്തർ, സെക്രട്ടറി ഷാജി മാമ്മൻ, വൈസ് പ്രസിഡന്റ് എസ് മുരളി കൃഷ്ണൻ, അംഗങ്ങളായ വിജി മോഹൻ, ഋഷികേശൻ നായർ, സുഷമ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കർഷക സംഘം കോഴഞ്ചേരി ഏരിയ പ്രസിഡന്റ് ജി വിജയൻ, അഡ്വ സി ടി വിനോദ്, വികെ ബാബുരാജ്, അജി മുഹമ്മദ്, ഹരിദാസ് വല്ലന എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങൾ: ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളാണെന്ന് കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഒരു നീതീകരണവുമില്ലാത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയില്‍ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. രാത്രി  കേജരിവാളിന്റെ വസതിയിലെത്തിയ ഇ.ഡി ഒരു മണിക്കൂർ ചോദ്യം ചെയ്യലിന്  ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന്  എഎപി...
- Advertisment -

Most Popular

- Advertisement -