Wednesday, July 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurകെഎസ്‍യു കരിങ്കൊടി...

കെഎസ്‍യു കരിങ്കൊടി പ്രതിഷേധം : മന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ ജില്ലയില്‍ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.

കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ വിണാ ജോര്‍ജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കു വേദനയുണ്ടെന്നും കഴുത്ത് അനക്കാനാവുന്നില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിരുവനന്തരപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. സ്പീക്കര്‍ എ എന്‍ ഷംസീറും സ്ഥലത്തുണ്ടായിരുന്നു .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് ക്രമക്കേട് : എൻടിഎയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്‍ടിഎക്ക് നോട്ടീസ് അയച്ചു.പരീക്ഷാ നടത്തിപ്പിൽ ഒരു ശതമാനം അനാസ്ഥയുണ്ടെങ്കിലും അത് അംഗീകരിക്കണമെന്ന് സുപ്രീം കോടതി ഇന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് പറഞ്ഞു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍...

ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല: ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. തറയിൽ കുഴിക്കാട്ട് അഗ്നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി...
- Advertisment -

Most Popular

- Advertisement -