Saturday, May 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമ ബംഗാളിൽ...

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം: നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. ഘോഷയാത്രയിൽ ഉയർത്തിയ കാവിക്കൊടി അക്രമികൾ വലിച്ചുകീറി നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.

രഘുനാഥ്ഗഞ്ചിലെ ഫുൽത്തല മോറിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ കല്ലെറിയുകയും തീവയ്‌ക്കുകയും ചെയ്തു. അക്രമികൾ കടകൾ നശിപ്പിക്കുകയും ചില സ്ഥാപനങ്ങൾ കത്തിക്കുകയും ചെയ്തു. ചിലർ കടകൾ കൊള്ളയടിക്കുകയും സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. അക്രമത്തിനിടയിൽ പോലീസ് ആദ്യം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു.

സംഭവത്തെ ബിജെപി ശകതമയി അപലപിച്ചു. സനാതന ധർമ്മത്തിനും ഭക്തരുടെ വികാരങ്ങൾക്കും നേരെയുള്ള ആസൂത്രിതമായ അപമാനമാണിതെന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രീണന നയത്തെ കുറ്റപ്പെടുത്തിയ അദേഹം അക്രമികൾ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്, സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് റിപ്പോർട്ടുണ്ട്, എന്നിരുന്നാലും പ്രദേശം ഇപ്പോഴും സംഘർഷഭരിതമാണ്. രഘുനാഥ്ഗഞ്ചിലെ സിസാറ്റ്‌ല പ്രദേശത്തെ മറ്റൊരു സംഭവത്തിൽ, രാമനവമി ഘോഷയാത്രയിൽ ഗാനം ആലപിച്ചതിന്റെ പേരിലും ആക്രമണം ഉണ്ടായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഡ്നിയിലെ ഷോപ്പിങ് മാളിൽ അക്രമം :5 പേരെ കുത്തിക്കൊന്നു

സിഡ്നി:ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം.ഒരു അക്രമി മാളിലെത്തി നിരവധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിതീകരണം. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. മരിച്ചവരിൽ ഒമ്പതു മാസം പ്രായമായ...

ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: അപർണദേവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം  പ്രവർത്തി പരിചയ മേളയിൽ  ക്ലേ-മോഡലിങ്ങ്  മത്സരത്തിൽ അപർണദേവൻ ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ...
- Advertisment -

Most Popular

- Advertisement -