Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി എസി...

കെഎസ്ആർടിസി എസി സ്ലീപ്പർ ബസിന് തീപിടിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ കെഎസ്ആർടിസി എസി സ്ലീപ്പർ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

ബസിൻ്റെ മുൻഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. പുക പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വണ്ടി റോഡരികിൽ ഒതുക്കി നിർത്തുകയും യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ സമീപത്തെ വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ പടരുന്നത് തടയാൻ ശ്രമിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇവാൻജലിക്കൽ  സഭ : കൺവൻഷൻ ടെൻറിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ നടത്തി

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ നടക്കുന്ന പന്തലിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഏബ്രഹാം നഗറിൽ നടത്തി. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ്...

വന്യജീവി ആക്രമണം : വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട് : തുടർച്ചയായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്...
- Advertisment -

Most Popular

- Advertisement -