Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruരാജ്യത്തുടനീളം വ്യാജ...

രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ

ബെംഗളൂരു : രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങൾ വിവിധ ഇമെയിലുകൾ വഴി അയച്ചതായി ഇയാൾ സമ്മതിച്ചു.സ്‌കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടാണ് സന്ദേശങ്ങൾ അയച്ചിരുന്നത് .

ബിരുദാനന്തര ബിരുദധാരിയായ ലൂയിസ് തൊഴിൽ രഹിതനാണ്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഇയാളുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങളിൽ ഒഴിപ്പിക്കലുകൾ നടത്തുകയും പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാകുകയും ചെയ്തിരുന്നു.ഇയാളെ ഡൽഹിയിലെത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി : വെള്ളാപ്പള്ളി നടേശൻ ഉപ്പേടെയുള്ള എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.അപ്പീലിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസയച്ചു .എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ...

കുടുംബ സംഗമവും അവാർഡ് വിതരണവും

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കർഷക അവാർഡ് വിതരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കുടുംബ സംഗമ ഉത്ഘാടനവും...
- Advertisment -

Most Popular

- Advertisement -