Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്...

വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന നടപടി വേഗത്തിലാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന നടപടി വേഗത്തിലാക്കാനും സ്കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ജില്ലാ കളക്ടർ ഷാജി വി നായർ നിർദ്ദേശിച്ചു.

പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളുടെ സുരക്ഷയും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ  യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് മുൻഗണന. സ്കൂളുകളിലെ വൈദ്യുതി സൗകര്യങ്ങളുടെ സുരക്ഷ, ശുചിത്വമുള്ള അന്തരീക്ഷം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം, കുടിവെള്ള ടാങ്കുകൾ പൂർണ്ണമായി വൃത്തിയാക്കി ജലത്തിന്റെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

സ്കൂളും പരിസരവും വൃത്തിയാണെന്ന് ഉറപ്പാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വകരിക്കണം. വിദ്യാലയങ്ങളിൽ ശുചിമുറി സൗകര്യം പ്രവർത്തനക്ഷമമാണെന്നും ശുചിത്വമുള്ളതാണെന്നും ഉറപ്പാക്കാനും നിർദ്ദേശിച്ചു. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ടെന്ന് അതത് വിദ്യാലയ മേധാവികൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര പഞ്ചായത്തിൽ ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും സി എച്ച് സി ചാത്തൻകരി യുടെയും സംയുക്താഭിമുഖ്യത്തിൽ ചാത്തൻകരി കടവ് ജംഗ്ങഷനിൽ ഉറവിട നശീകരണവും ശുചീകരണവും നടത്തി. പെരിങര പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉദ്ഘാടനം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലായാണ്...
- Advertisment -

Most Popular

- Advertisement -