Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsത്യാഗസ്മരണയിൽ വിശ്വാസികൾ...

ത്യാഗസ്മരണയിൽ വിശ്വാസികൾ : സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ് നടക്കും.

പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ്‌ ബലിപെരുന്നാൾ ആഘോഷിക്കുന്നത്‌. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പട്ടാളനിയമം ഏർപ്പെടുത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു

സോൾ : രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണയ്‌ക്കുന്നതായിരുന്നു. ഭരണകക്ഷി അം​ഗങ്ങൾ...

ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു

കൊച്ചി: ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന ജനതാദൾ (എസ്) ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ സാഹചര്യത്തിലാണ് ദേശീയ പാർട്ടിയുമായി ബന്ധം ഉപേക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് സ്പീക്കർ എ.എൻ....
- Advertisment -

Most Popular

- Advertisement -