Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന് നേരെ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

ന്യൂഡൽഹി: ഇറാനു നേരെ വീണ്ടും  യുഎസ് ആക്രമണം. ഇറാന്റെ ഭാ​ഗത്തു നിന്നു ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമിച്ചതെന്നു യുഎസ് അധികൃതർ വ്യക്തമാക്കി. സൈനിക കേന്ദ്രത്തിനും ഡ്രോണുകൾക്കും നേരെയാണ് ഏറ്റവും പുതിയ ആക്രമണം.

ഹോർമുസ് കടലിടുക്കിനു ഭീഷണിയാണെന്നു കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സൈനിക കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായത്. യുഎസ് ഉദ്യോ​ഗസ്ഥർ അസോസിയേറ്റഡ് പ്രസിനോടാണ് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ കരാറിനെക്കുറിച്ച് യുഎസും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് വീണ്ടും  ആക്രമണങ്ങൾ അരങ്ങേറുന്നത്. ഇതോടെ ചർച്ചകൾ കൂടുതൽ സങ്കീർമായ സ്ഥിതിയാണ്.

വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ തിങ്കളാഴ്ച ദക്ഷിണ ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ​ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

കോട്ടയം : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ...

മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ 5 ആദിവാസി കുടുംബങ്ങൾക്ക് വീട്

തിരുവല്ല : ടാർപ്പാളിൻ മറച്ച കൂരകളിൽ കഴിഞ്ഞ ളാഹ മഞ്ഞത്തോട്ടിലെ  5 ആദിവാസി കുടുംബങ്ങൾക്ക്  ഇനി  അടച്ചുറപ്പുളള വീടുകളിൽ  സുരക്ഷിതമായി കഴിയാം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ സ്പർശത്തിൽ  മഞ്ഞത്തോട്ടിലെ 5...
- Advertisment -

Most Popular

- Advertisement -