Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി : മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇഡി അന്വേഷണത്തിനെതിരെ നൽകിയ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ വാദം.

സിഎംആർഎൽ ഓഫീസുകളിൽ പരിശോധനകൾ പൂർത്തിയാക്കിയ ഇഡി സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് വീണ്ടും സമൻസ് അയക്കാനൊരുങ്ങുകയാണ്.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഈ ഇടപാടിൽ നടന്നിട്ടില്ലെന്നും അതിനാൽ ഇ.ഡിക്ക് ഇടപെടാൻ അധികാരമില്ലെന്നുമാണ് സി.എം.ആർ.എല്ലിന്റെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന്  വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ ഒന്നൊന്നായി ജയിലില്‍ നിന്ന് പുറത്തിറങ്ങുകയാണ്. എല്ലാവരും ജയിലില്‍...

കാവുംഭാഗം ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കം

തിരുവല്ല: കാവുംഭാഗം തിരു- ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കമായി. ജനുവരി  28-ന് സമാപിക്കും. ഇന്ന് (16) രാവിലെ അഷ്ടദ്രവ്യ മഹാ ഹോമത്തോടെ ചടങ്ങുകൾ...
- Advertisment -

Most Popular

- Advertisement -