Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsബംഗാള്‍ ഉള്‍ക്കടലില്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത്  മഴ വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതേ മേഖലയില്‍ തന്നെ തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ഈ മാസം 29 വരെ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം മുതല്‍ വടക്കോട്ടുള്ള ആറു ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ 16-ാമത് ശ്രീമദ്‌ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

തിരുവല്ല: ഇടിഞ്ഞില്ലം തിരു-  ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഇടവക്കാർത്തികയോട് അനുബന്ധിച്ചു നടത്തുന്ന 16-ാമത് ശ്രീമദ്‌ ദേവീഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി. മുൻ ശബരിമല മേൽശാന്തി  ഈശ്വര നാരായണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ...

ആലപ്പുഴ നഗരത്തിലെ കനാൽ നവീകരണ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നിർണായക ഘട്ടത്തിലേക്ക്

ആലപ്പുഴ : ആലപ്പുഴ പൈതൃക പദ്ധതിക്കും വിനോദസഞ്ചാര സാധ്യതകള്‍ക്കും പുതുജീവന്‍ നല്‍കാനായി ജില്ല ഭരണകൂടത്തിന്റെ ഏകോപനത്തില്‍ നടപ്പാക്കുന്ന ആലപ്പുഴ കനാല്‍ സൗന്ദര്യവത്കരണ പരിപാലന പദ്ധതി  മുന്നോട്ട്. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ  നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -