Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsപിങ്ക് ബസ്...

പിങ്ക് ബസ് സർവീസിൽ രാവിലെ 4.30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള ട്രിപ്പിൽ പ്രത്യേക യാത്രാ ഇളവ്

തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച പിങ്ക് ബസ് സർവീസിൽ രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള സർവീസിൽ പ്രത്യേക യാത്രാ ക്രമീകരണം ഏർപ്പെടുത്തി.

ഈ സർവീസിൽ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികൾക്കൊപ്പമുള്ള പുരുഷ കൂട്ടിരിപ്പുകാർക്കും, സ്ത്രീ കുട്ടിരിപ്പുകാർക്കൊപ്പമുള്ള പുരുഷ രോഗികൾക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടാകും. രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും പുലർച്ചെയുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്.

എന്നാൽ, ഈ പ്രത്യേക അനുമതി രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള സർവീസിൽ മാത്രമാണ് ബാധകമാകുക. പിങ്ക് ബസിന്റെ മറ്റ് എല്ലാ ട്രിപ്പുകളിലും നിലവിലുള്ള സ്ത്രീകൾക്കായുള്ള യാത്രാ നിബന്ധനകൾക്ക് യാതൊരു മാറ്റവുമില്ല. എല്ലാ യാത്രക്കാരും ഈ ക്രമീകരണം മനസ്സിലാക്കി സഹകരിക്കണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കം 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി...

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി...
- Advertisment -

Most Popular

- Advertisement -