Wednesday, July 29, 2026
No menu items!

subscribe-youtube-channel

HomeNewsപാക് അധീന...

പാക് അധീന കശ്മീർ തിരഞ്ഞെടുപ്പ് : വ്യാപക സംഘർഷം : 20 മരണം

ന്യൂഡൽഹി : പാക് അധീന കശ്മീരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം.സംഘർഷങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ബഹിഷ്കരണമാവശ്യപ്പെട്ട് നടന്ന ജനകീയപ്രതിഷേധങ്ങൾ പാക് സുരക്ഷാസേന അടിച്ചമർത്താൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം.

പാക് അധീന കശ്മീരിലെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള പാകിസ്ഥാന്റെ നീക്കം.പോലീസ് വെടിവെപ്പിൽ തങ്ങളുടെ 14 അംഗങ്ങൾ കൊല്ലപ്പെട്ടതായി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെ.എ.എ.സി.) പറഞ്ഞു.

അതേസമയം , മേഖലയിൽ നടത്തുന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധ അധിനിവേശം മറച്ചുവയ്‌ക്കാനും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുപിടിക്കാനുമുള്ള കപടശ്രമം മാത്രമാണെന്നും ഇന്ത്യ ആരോപിച്ചു. ജമ്മു-കശ്മീരും ലഡാക്കും ഉള്‍പ്പെടെ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഹർത്താൽ പത്തനംതിട്ടയിൽ പൂർണം

പത്തനംതിട്ട : കണ്ണൂർ ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഹർത്താൽ പൂർണം.   പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി എന്നിവിടങ്ങളിൽ...

വിനായക ചതുര്‍ഥി :  ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ആഘോഷങ്ങള്‍ ഇന്ന് പുലർച്ചെയോടെ  ആരംഭിച്ചു. കോട്ടയം മള്ളിയൂർ മഹാഗണപതി...
- Advertisment -

Most Popular

- Advertisement -