Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ  നിറപുത്തരി...

ശബരിമലയിൽ  നിറപുത്തരി ഓഗസ്റ്റ് 3-ന്

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജകൾക്കായി ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 5 മണിക്ക് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

ഓഗസ്റ്റ് മൂന്നിനാണ് നിറപുത്തരി. അന്ന് രാവിലെ  നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാം പടിയ്ക്ക് സമീപത്തു നിന്നും നെൽകറ്റകൾ പ്രദക്ഷിണമായി  ശ്രീ കോവിലിന്  മുന്നിലെ മണ്ഡപത്തിൽ എത്തിക്കും. രാവിലെ 5. 40നും 6.20 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക. വൈകിട്ട് 6.30  ന് പതിനെട്ടാം പടിയിൽ പടിപൂജയും നടക്കും.

നിറ പുത്തരിയോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി രാത്രി 10 മണിക്ക്  നടയടയ്ക്കും. നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ   ക്യൂ വെബ്സൈറ്റ് വഴി(www.sabarimalaonline.org) ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയില്‍ ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു : യാത്രക്കാരി മരിച്ചു

കൊച്ചി : കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.നിരവധി പേർക്ക് പരുക്ക്.ഇന്നു രാവിലെ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ...

Kerala Lotteries Results 09-05-2026 Karunya KR-753

1st Prize : ₹1,00,00,000/- KN 844574 (KOTTAYAM) Consolation Prize ₹5,000/- KO 844574 KP 844574 KR 844574 KS 844574 KT 844574 KU 844574 KV 844574 KW 844574 KX...
- Advertisment -

Most Popular

- Advertisement -