Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സിൽ വിആർ...

ബിലീവേഴ്സിൽ വിആർ സിമുലേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള രണ്ടു ദിവസത്തെ പ്രത്യേക മെഡിക്കൽ സിമുലേഷൻ വർക്ക്‌ഷോപ്പ് വിജയകരമായി സംഘടിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിലും സിമുലേഷൻ പരിശീലന രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ്  ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

തത്സമയ ബോധവൽക്കരണവും മെഡിക്കൽ മൊഡ്യൂളുകൾ പ്രായോഗികമായി പരിശീലിക്കാനുള്ള അവസരവും ഇതിലൂടെ പങ്കെടുത്തവർക്ക് ലഭിച്ചു. പുതിയ തലമുറയുടെ സ്‌ക്രീൻ സമയം വൈദ്യശാസ്ത്ര പഠനത്തിനും രോഗീപരിപാലന നൈപുണ്യ വികസനത്തിനുമായി ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടപ്പിലാക്കിയത്.

മെഡിക്കൽ രംഗത്തെ എ ഐ സാങ്കേതികത്തികവുകളുടെ സമ്പൂർണ അനുഭവമൊരുക്കിയ  പരിശീലന പരിപാടിയിൽ എമർജൻസി മെഡിസിൻ വിഭാഗം മെഡിക്കൽ അധ്യാപകർ, മറ്റ് വിഭാഗങ്ങളിലെ മെഡിക്കൽ-നഴ്സിംഗ് അധ്യാപകർ, മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ എം.ബി.ബി.എസ് വിദ്യാർത്ഥികൾ,   നഴ്സിംഗ് വിദ്യാർത്ഥികൾ  എന്നിവർ പങ്കെടുത്തു.

ബിലീവേഴ്സ് ആശുപത്രി  ഡയറക്ടറും സി.ഇ. യുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ ജോൺസൺ തുടങ്ങിയ പ്രമുഖർ പരിശീലന പരിപാടിയിൽ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രമാടം വി- കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻനാശം

പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ വി - കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻ നാശനഷ്ടം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് ഓടയും തോടും നിറഞ്ഞ് ജംക്ഷനിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടം ഉണ്ടായത്.അശാസ്ത്രീയമായ ഓട...

20കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ : പരാതിയുമായി കുടുംബം

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ 20കാരിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനിയായ നിഖിതയാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം...
- Advertisment -

Most Popular

- Advertisement -