Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsഓർത്തഡോക്സ് സഭാ...

ഓർത്തഡോക്സ് സഭാ വൈദിക സംഘം ആഗോള സമ്മേളനം പരുമലയിൽ: ലോഗോ പ്രകാശനം നടന്നു

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ ആഗോള ത്രിദിന സമ്മേളനം മെയ് 19, 20, 21 തീയതികളിൽ പരുമലയിൽ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും പരുമലയിൽ നടന്നു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം  ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 32 ഭദ്രാസനങ്ങളിൽ നിന്നായി ആയിരത്തിലധികം വൈദികർ ഈ ആഗോള സംഗമത്തിൽ പങ്കുചേരും. “അപ്പോസ്തോലിക ജ്വാലയുടെ കാവലാൾ – മാറുന്ന ലോകത്തെ പൗരോഹിത്യ സാക്ഷ്യം” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.

മാറുന്ന കാലഘട്ടത്തിൽ വൈദികർ നേരിടുന്ന വെല്ലുവിളികളും സഭയുടെ അപ്പോസ്തോലിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള സാക്ഷ്യവുമാണ് ഈ സമ്മേളനം ചർച്ച ചെയ്യുന്നത്. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം വൈദിക സംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിർവ്വഹിച്ചു.

ചടങ്ങിൽ വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്, ജോയിന്റ് സെക്രട്ടറി ഫാ. ഡോ. മാത്യു വർഗീസ്, ജനറൽ സെക്രട്ടറിമാരായ ഫാ. ലെസ്ലി പി. ചെറിയാൻ, ഫാ. മിഥുൻ വർഗീസ് വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികസംഘം സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സി ജെ പി യുടെ പ്രതിഷേധം

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി(സി ജെ പി) യുടെ പ്രതിഷേധം. രാവിലെ യുഎസിൽ നിന്ന് ഡൽഹിയിലെത്തിയ സിജെപി സ്ഥാപകൻ അഭിജിത് ദീപ്‍കെ...

യൂത്ത് കോൺഗ്രസ്‌ യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ്.

തിരുവല്ല :കുറ്റൂർ പഞ്ചായത്ത് പരിധിയിൽ എസ്. എസ്. എൽ. സി, ഹയർസെക്കന്റണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ  വിദ്യാർത്ഥികളെ അനുമോദിക്കുവാൻ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -