Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടിമതയിൽ നിർത്തിയിട്ടിരുന്ന...

കോടിമതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയ്ക്ക് പിന്നിൽ മറ്റൊരു മിനി ലോറി ഇടിച്ചു അപകടം: ഒരാൾക്ക് പരിക്ക്

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നിൽ മിനി ലോറി ഇടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ അഗ്നിരക്ഷാ സേനാ സംഘം എത്തി ലോറി വെട്ടിപ്പൊളിച്ച് പുറത്തെടുത്തു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഡ്രൈവറെ ആശുപത്രിയിലേയ്ക്കു മാറ്റിയത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെ കോടിമത നാലുവരിപ്പാതയിൽ കോട്ടയം ക്ലബിനു സമീപത്തെ റോഡരികിലായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയ ശേഷം തടി ലോറിയുടെ ടയർ മാറ്റുകയായിരുന്നു. പിന്നിലെ ഇടത് വശത്തെ ടയർ പാതി അഴിച്ച നിലയിലായിരുന്നു. ഇതിന് ശേഷം ലോറിയുടെ ഡ്രൈവറും ക്ലീനറും സമീപത്തേയ്ക്കു മാറിയപ്പോഴാണ് ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള മിനി ലോറി തടി ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറിയത്.

ഓടിക്കൂടിയ നാട്ടുകാർ വിവരം കൺട്രോൾ റൂം പൊലീസിലും അഗ്നിരക്ഷാ സേനാ സംഘത്തെയും അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം എത്തി അരമണിക്കൂർ നീണ്ടപരിശ്രമത്തിനൊടുവിൽ ഡ്രൈവറെ ക്യാബിനുള്ളിൽ നിന്നും പുറത്തെടുത്തത്തത്. അഗ്നിരക്ഷാ സേനാ  പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി : ഏറ്റുമാനൂരില്‍ മത്സരിക്കും

കൊച്ചി : നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കും. കിഴക്കമ്പലത്ത് വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വീണയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പഠന സമയത്ത് എസ്എഫ്‌ഐക്കാരി ആയിരുന്നുവെന്ന് വീണാ...

അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

വാഷിംഗ്‌ടൺ : അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള യു.എസ്. താവളത്തിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നു വീഴുകയായിരുന്നു. പരീക്ഷണ പറക്കലിന്റെ...
- Advertisment -

Most Popular

- Advertisement -