Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിയദര്‍ശിനി ബസിൽ...

പ്രിയദര്‍ശിനി ബസിൽ തിരക്ക് മറയാക്കി മോഷ്ടാക്കള്‍ സജീവം

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദര്‍ശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണ സംഘങ്ങള്‍ സജീവമാകുന്നു. മാല മോഷ്ടാക്കളും പോക്കറ്റടിക്കാരും തട്ടിപ്പിനായി പ്രിയദര്‍ശിനി ബസ് താവളമാക്കുന്നത്.   യാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പിന്നില്‍ തമിഴ്‌നാട് സംഘങ്ങളാണെന്നാണ് വിവരം.   വയനാട് ജില്ല കേന്ദ്രീകരിച്ചാണ് മോഷണ സംഘങ്ങളുടെ പ്രവര്‍ത്തനം. തമിഴ്‌നാട് സ്വദേശികളായ പത്തിലധികം പേരടങ്ങിയ മോഷണ സംഘം പ്രദേശത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഷാള്‍ മറപിടിച്ചാണ് മോഷ്ടാക്കള്‍ സ്ത്രീകളുടെയും വയോധികരുടെയും മാലയും ആഭരണങ്ങളും കവരുന്നത്.   അത്യാവശ്യ ഘട്ടങ്ങളില്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 121ല്‍ ബന്ധപ്പെടാന്‍ നിര്‍ദേശമുണ്ട്. മാസ്‌ക് ധരിച്ച് ആരെങ്കിലും പിന്തുടരുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് മാറണമെന്നും ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക്ക് മസ്തിഷ്‌ക ജ്വരം : ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) തടയാൻ ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട്...

അർജുൻ വിഷയം : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം...
- Advertisment -

Most Popular

- Advertisement -