Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiപി എസ്...

പി എസ് സി ക്കെതിരെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് കർശന നടപടി സ്വീകരിക്കണം: ഡി എസ് ജെ പി

കൊച്ചി: വൻ പരീക്ഷ ക്രമക്കേടുകൾ നടത്തി അഴിമതിയിൽ കുളിച്ച് നിൽക്കുന്ന കേരള പി എസ് സി യെ പിരിച്ചുവിടേണ്ടതിലേക്ക് ആവശ്യമായ കർശന നടപടികൾ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.

പിഎസ്‌സി ക്കെതിരെ പാറ്റ പ്രതിഷേധസമരത്തിന്റെ മാതൃകയിൽ ഉദ്യോഗാർത്ഥികൾ ഈ മാസം ഇരുപത്തിയൊന്നാം തീയതി മുതൽ അനിശ്ചിതകാല സമരം തുടങ്ങാൻ ഇരിക്കവേ ഗവർണറുടെ ശക്തമായ ഇടപെടൽ അവർക്ക് ആശ്വാസം പകരുമെന്ന്  പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.

മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ അംഗങ്ങൾക്ക് വൻ ശമ്പളം നൽകുകയും ഒരു മാനദണ്ഡവും ഇല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടക്കാരെ അംഗങ്ങളായി കയറ്റുകയും ചെയ്യുന്ന സ്ഥാപനമായി പി എസ് സി മാറി.  ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലുള്ള പരിരക്ഷയുടെ മറവിൽ അഴിമതി നടത്തുന്ന കമ്മീഷനെ പിരിച്ചുവിട്ടു സംശുദ്ധമായ ഒരു പുതിയ കമ്മീഷൻ രൂപീകരിക്കാൻ വേണ്ട നിയമ നടപടികൾ മുഖ്യമന്ത്രി  സ്വീകരിക്കണമെന്നും ഡി എസ് ജെ പി ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവെച്ചു

തിരുവനന്തപുരം : ആരോഗ്യ മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ്...

Kerala Lotteries Results : 26-02-2026 Karunya Plus KN-612

1st Prize ₹1,00,00,000/- PU 650286 (MOOVATTUPUZHA) Consolation Prize ₹5,000/- PN 650286 PO 650286 PP 650286 PR 650286 PS 650286 PT 650286 PV 650286 PW 650286 PX 650286...
- Advertisment -

Most Popular

- Advertisement -