ന്യൂഡൽഹി:ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ നടന്ന വൻ തീപിടിത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു.ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി.16 അഗ്നിശമന സംഘങ്ങൾ ചേർന്ന് പുലർച്ചയോടെ തീയണച്ചു.തീപിടിത്തത്തിന് കാരണം വ്യക്തമല്ല.