Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടോറിക്ഷ ഡ്രൈവറെ...

ഓട്ടോറിക്ഷ ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റാന്നി: റാന്നിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടുമുറ്റത്തെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐത്തല കീപ്പനാൽ വീട്ടിൽ സുനിലാണ് (45) മരിച്ചത്. റാന്നി-ഐത്തല റോഡിലെ ഓട്ടോ തൊഴിലാളിയാണ് ഇദ്ദേഹം. ​ഇന്ന് രാവിലെ സ്വന്തം വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇരിക്കുന്ന രീതിയിലാണ് സുനിലിന്റെ മൃതദേഹം പ്രദേശവാസികളും ബന്ധുക്കളും കണ്ടത്.

വിവരമറിഞ്ഞ് റാന്നി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.​ മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴിയിൽ അമ്മയും മകളും മരിച്ചത്  മാനസിക സമ്മർദ്ദമെന്ന് സൂചന

ആലപ്പുഴ: തകഴിയിൽ അമ്മയും മകളും മരിച്ചത് എസ്എസ്എൽസി പരീക്ഷയിൽ ഉത്തരം തെറ്റിയത് മൂലമുള്ള മാനസിക സമ്മർദ്ദമെന്ന്  സൂചന. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ...

എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി

തിരുവല്ല ; എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.ശ്രീവല്ലഭനെയും ശബരിമല അയ്യപ്പനെയും പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം...
- Advertisment -

Most Popular

- Advertisement -