റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. കേരള സാംബവർ സൊസൈറ്റി റാന്നി യൂണിയൻ കൗൺസിലർ പി. കെ. നിജുകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി. എൻ. പ്രസാദ്, ബിനോജ് ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
അംബായാഗത്തിന് മുന്നോടിയായി നടക്കുന്ന നാരായണീയ പാരായണയജ്ഞത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാരായണീയ പാരായണ സമിതികൾ ദിവസേന പങ്കെടുക്കുന്നുണ്ട്. ഭക്തജനങ്ങളുടെ കൂട്ടായ്മയോടെ മുന്നേറുന്ന പാരായണയജ്ഞം അംബായാഗത്തിന്റെ ആത്മീയ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ ഊർജം പകരുകയാണ്.





