Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKollamസ്ത്രീധനം കുറഞ്ഞതിന്റെ...

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം : കേസെടുത്ത് ചവറ പോലീസ്

കൊല്ലം : സ്ത്രീധനം കുറഞ്ഞതിന്റെപേരിൽ നവവധുവിന് ക്രൂരമർദനം. സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു.കൊല്ലം നീണ്ടകര മണ്ണാന്തറ സ്വദേശി 24കാരിയായ അഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, പിതാവ് ദിനേശ്, മാതാവ് ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തു.

നാല് മാസം മുൻപാണ് അഞ്ജുവിന്റെ വിവാഹം നടന്നത് . വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്‌ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം ആരംഭിച്ചെന്നാണ് യുവതിയുടെ മൊഴി.പിന്നീട് സൗദിയിലെത്തിയ ശേഷം ഭർത്താവ് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ ഉൾപ്പെടെയുള്ള അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പരാതി.ക്രൂരമർദനമേറ്റ യുവതി സെപ്റ്റംബർ 30 ന് തിരിച്ചു നാട്ടിലെത്തി പൊലീസിനു പരാതി നൽകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പിനായി പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല : നിർമ്മാണ മേഖലയിൽ പ്രതിസന്ധി

കോട്ടയം : വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ മടങ്ങി എത്തിയില്ല. ഇതോടെ തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം. നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍,...

കെഎസ്ആർടിസി ബജറ്റ് ടൂറിസം തീർഥാടന ടൂറിസം പദ്ധതികൾക്കായി പുതിയ ബസുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതികളായ  ബജറ്റ് ടൂറിസം തീർഥാടന ടൂറിസം യാത്രയിലേക്ക് പ്രത്യേക ബസുകൾ പുറത്തിറക്കി. കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളോട് സാമ്യം തോന്നുന്ന ആദ്യം ഇറങ്ങിയ  10 ബസുകളുടെ ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -