Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗത്തിന് ആത്മീയ...

അംബായാഗത്തിന് ആത്മീയ തുടക്കം നൽകിയ പാരായണയജ്ഞം സമാപിച്ചു

റാന്നി : ഒക്ടോബർ 9 മുതൽ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026-ന്റെ മുന്നോടിയായി ക്ഷേത്രസന്നിധിയിൽ നടന്ന 22 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന് സമാപനമായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അറുപതോളം നാരായണീയ പാരായണ സമിതികൾ വിവിധ ദിവസങ്ങളിലായി പങ്കെടുത്ത യജ്ഞമാണ് സമാപിച്ചത്.

സമാപനദിനത്തിലെ ചടങ്ങുകൾ തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആചാര്യ വിജയലക്ഷ്മി, പി.എസ്. ആനന്ദമ്മ, സി.എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.അംബായാഗത്തിന്റെ വിജയത്തിനായി നടത്തിയ നാരായണീയ പാരായണം വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളെയും സമിതികളെയും തോട്ടമൺകാവ് സന്നിധിയിൽ ഒരുമിപ്പിച്ച ആത്മീയ കൂട്ടായ്മയായി മാറി.

22 ദിവസങ്ങളിലായി നടന്ന പാരായണത്തിൽ അറുപതോളം സമിതികൾ പങ്കെടുത്തത് അംബായാഗത്തിന് ലഭിക്കുന്ന ജനപങ്കാളിത്തത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി.നാരായണീയ പാരായണത്തിന് സമാപനമായതോടെ അംബായാഗത്തിന്റെ മുന്നൊരുക്കങ്ങൾ കൂടുതൽ സജീവമായി.

ഒക്ടോബർ 8ന് മൂന്ന് രഥയാത്രകൾ റാന്നിയിലെത്തും.മൂന്ന് രഥങ്ങളും ഇട്ടിയപ്പാറയിൽ സംഗമിച്ച്, തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാശോഭായാത്രയായി തോട്ടമൺകാവ് ദേവീക്ഷേത്രത്തിലേക്ക് എത്തും. അംബായാഗത്തിന് മുന്നോടിയായി റാന്നിയിൽ നടക്കുന്ന ഈ രഥസംഗമം ഭക്തജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ...

പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു

പൂനെ : പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ഇന്നു രാവിലെ 7.30നാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ...
- Advertisment -

Most Popular

- Advertisement -