Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsഇലന്തൂരിലെ അപകട...

ഇലന്തൂരിലെ അപകട മേഖലകൾ അബിൻ വർക്കി എം എൽ എ സന്ദർശിച്ചു

പത്തനംതിട്ട: തിരുവല്ല – കുമ്പഴ  സംസ്ഥാന പാതയിൽ വാര്യാപുരത്തിനും ഇലന്തൂർ ജംഗ്ഷനും മദ്ധ്യേ അപകടം പതിവായ സ്ഥലങ്ങൾ അബിൻ വർക്കി എം. എൽ. എ യും പൊതു മരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.  റോഡിൽ നിരന്തരം അപകടം നടക്കുന്ന പാലച്ചുവട് മുതൽ ശാലേം ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷിച്ചു.

അടുത്ത കാലങ്ങളിൽ ഇവിടെ ഉണ്ടായ തുടർ അപകടങ്ങളിൽ 2 പേർ മരണമടഞ്ഞതായും 10 വർഷത്തിനിടെ തുടർ വാഹനാ അപകടങ്ങളിൽ 10 പേർക്ക് ജീവാപായം സംഭവിച്ചതായും ജനപ്രതിനിധികളും കോൺഗ്രസ്‌ പ്രവർത്തകരും ചൂണ്ടിക്കാട്ടി. റോഡരുകിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറുകളിലേക്ക് വാഹനം ഇടിച്ചു കയറി വൈദ്യുതി പോസ്റ്റുകളും മറ്റും തകർന്നു.

ഇതേ തുടർന്ന് ദിവസങ്ങളോളം വൈദ്യുതി ബന്ധം നിലക്കുകയുണ്ടായി. വാഹനങ്ങളുടെ അമിത വേഗതയും റോഡിന്റെ വീതി കുറവും അശാസ്ത്രീയ നിർമ്മാണവും  എം. എൽ. എ യുടെ ശ്രദ്ധയിൽപ്പെടുത്തി. പാലച്ചുവടിന് സമീപം  റോഡിന് വീതി കുറവുള്ള ഭാഗം സംരക്ഷണഭിത്തി കെട്ടി വീതി വർധിപ്പിക്കാനും എസ്റ്റിമേറ്റ് എടുത്ത് ഉടൻ ജോലികൾ ആരംഭിക്കാനും  എം. എൽ. എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കറുകളും സ്പീഡ് കൺട്രോൾ ബ്രേക്കർ ലൈറ്റുകളും  സ്ഥാപിക്കും. ട്രാൻസ്‌ഫോർമർ സൗകര്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും എം. എൽ എ അറിയിച്ചു.  കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജു വെള്ളാപ്പള്ളിൽ, ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ലളിതമ്മ ടീച്ചർ, വികസന സ്ഥിരം സമിതി അധ്യക്ഷൻ സാം ചെമ്പകത്തിൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് അതിശക്തമായ മഴ : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.4 ജില്ലകളിൽ റെഡ് അലർട്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്...

പുതുവർഷാഘോഷം : പരിപാടികളിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

തിരുവനന്തപുരം : പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ആഘോഷ വേദികളിലും സ്ഥലങ്ങളിലും, ബീച്ചുകളിലും ആയിരത്തിലധികം അധിക പൊലീസുകാരെ...
- Advertisment -

Most Popular

- Advertisement -