Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ത്ഥാടനം:...

ശബരിമല തീര്‍ത്ഥാടനം: ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി ഉന്നതതല യോഗം

പത്തനംതിട്ട: വരുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും തീർത്ഥാടകര്‍ക്കും ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ഉന്നതതല അവലോകന യോഗം ചേർന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാർ, ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ. വിജയന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.ഡി. സന്തോഷ് കുമാർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലുകളും വെര്‍ച്വൽ ക്യൂ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പും  എമര്‍ജൻസി ഓപ്പറേഷന്‍ സെന്ററുകളുടെയും പമ്പയിലെ കണ്‍ട്രോള്‍ റൂമിന്റെയും പ്രവർത്തനം ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി.

മാലിന്യങ്ങളുടെ ഉറവിടങ്ങളിലെ സംസ്കരണം, വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരം ഉറപ്പുവരുത്തൽ, ഇതിനായി പരിശോധന നടത്തി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കാൻ തീരുമാനമെടുത്തു. ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി സജ്ജമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശീലക ഒഴിവ്

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ...

ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

അബുദാബി : ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം.മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എണ്ണ ടാങ്കറിന്...
- Advertisment -

Most Popular

- Advertisement -