തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര, ലതികാ രാജേഷ്, അനീഷ് റാന്നി, പ്രമോദ് പെരിങ്ങര എന്നിവർ പ്രസംഗിച്ചു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി വ്യക്ഷതൈ വിതരണം നടത്തി.
തൃശൂർ : പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. പൂരം നാൾ നാളെയാണെങ്കിലും ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്ക്. രാവിലെ കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു...