Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsലോക്സഭാ തെരഞ്ഞെടുപ്പ് ...

ലോക്സഭാ തെരഞ്ഞെടുപ്പ്  വോട്ടെണ്ണൽ:  ഒരുക്കങ്ങള്‍ വിലയിരുത്തി കളക്ടര്‍

പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ച് അവസാന ഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ള ഹാളുകള്‍, മേശകള്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കായി ഒരുക്കിയിട്ടുള്ള ഇരിപ്പിടിങ്ങള്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവ കളക്ടര്‍ പരിശോധിച്ചു.

നാളെ  പുലര്‍ച്ചെ മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.  രാവിലെ അഞ്ചിന് മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടക്കും ശേഷമാവും ജീവനക്കാരെ അവര്‍ക്ക് നിയോഗിച്ചിട്ടുള്ള കൗണ്ടിംഗ് സെന്ററുകളിലേക്ക് നിയോഗിക്കുക. രാവിലെ ഏഴിന് സ്‌ട്രോംഗ് റൂം തുറക്കും

വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവിഎമ്മുകള്‍ കൗണ്ടിംഗ് മേശകളിലേക്ക് മാറ്റും.
രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെയാണുള്ളത്. രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും.

ഇവിഎം എണ്ണുന്ന മേശകളില്‍ സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഓരോ ഹാളിലും 14 മേശയുണ്ട്. പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് 35 മേശയും സര്‍വീസ് വോട്ട് എണ്ണുന്നതിനു മുന്‍പായി സ്‌കാനിംഗിനു വേണ്ടി 14 മേശയും വേറെ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകള്‍ തെരഞ്ഞെടുക്കുക. ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിയശേഷമേ അന്തിമവിധി പ്രഖ്യാപനമുണ്ടാകു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്

തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്.വയനാടിൽ നിന്നും വിറ്റ TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ്...

 നഗരസഭയിൽ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നു :  ബിജെപി

തിരുവല്ല : നഗരസഭയിലെ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാൻ ഗൂഢ നീക്കമെന്ന് ബിജെപി. തിരുവല്ല നഗരസഭയ്ക്ക് നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ഒരുകോടി 33 ലക്ഷം രൂപ അനുവദിച്ചിരുന്നു.മൂന്ന് വെൽനസ് സെന്ററുകളും അതോടൊപ്പം കാവുംഭാഗം...
- Advertisment -

Most Popular

- Advertisement -