Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തില്‍ തൊഴിലാളി...

കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം : മരണം 41 ആയെന്നു റിപ്പോർട്ട്

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 41 ആയെന്നു റിപ്പോർട്ട് .3 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട് .അൻപതിലേറെപ്പേർക്കു പരുക്കേറ്റു.മരിച്ചവരിൽ മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് പുലര്‍ച്ചെ നാല് മണിയോടെ തീപ്പിടിത്തമുണ്ടായത്.

തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. തീപിടിത്തത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടുക്കം രേഖപ്പെടുത്തി.എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ

റാന്നി: കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ കർമ്മം ഗോവാ ഗവർണ്ണർ അഡ്വ.പി. എസ് ശ്രീധരൻ പിളള നിർവഹിച്ചു. റാന്നി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് വി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ്...

ലൈഫ് ലൈനിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ്

അടൂർ : അന്താരാഷ്ട്ര  വനിതാ ദിനാചരണത്തിന്റെ ഭാഗമായി അടൂർ ലൈഫ് ലൈൻ ആശുപത്രി അടൂർ ഗൈനെക്കോളജി സൊസൈറ്റിയുമായി (FOGSI) സഹകരിച്ച് വനിതകൾക്കായി സെമിനാറും ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു. മാർച്ച് എട്ടിന്...
- Advertisment -

Most Popular

- Advertisement -