Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsകർഷകരിൽ നിന്ന്...

കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു : മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം : പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ കൃഷി നാശം പച്ചക്കറി ഉത്പാദനത്തെ സാരമായി ബാധിച്ചതായി മന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി.

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ സഞ്ചരിക്കുന്ന പച്ചക്കറി വിപണന ശാലകൾ സജ്ജമാകും. തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് വിപണന ശാലകൾ വ്യാപിപ്പിക്കും . പ്രാദേശികമായി ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ ലഭ്യമാകുന്നിടത്തോളം സംഭരിക്കുന്നതിനും തികയാത്തത് ഇതര സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും കാർഷികോല്പാദക സംഘടനകളിൽ നിന്നും നേരിട്ട് സംഭരിക്കാനുമാണ് തീരുമാനം.വരാനിരിക്കുന്ന ഓണക്കാലത്തു വേണ്ട പച്ചക്കറികൾ വിപണിയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും, അതിനാവശ്യമായ പ്രവർത്തന മാർഗ്ഗരേഖ ഒരാഴ്ചക്കക്കം തയാറാക്കാനും കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാന ആക്രമണത്തിൽ  ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: തുലാപ്പള്ളിയിൽ ഇന്ന് പുലർച്ചെ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിങ്കുന്നത്ത് മലയിൽ കുടിലിൽ  ബിജു (58) ആണ് കാെല്ലപ്പെട്ടത്. പുലർച്ചെ 3 ന് ആയിരുന്നു സംഭവം വീട്ടുമുറ്റത്തെ...

കേരള ബാങ്ക്: ഉപഭോക്തൃ സംഗമം

തിരുവല്ല: കേരള ബാങ്ക് പത്തനംതിട്ട സി.പി സി യുടെ നേത്യത്വത്തിൽ ഉപഭോക്തൃ സംഗമം നടന്നു.  അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയതു.  നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി...
- Advertisment -

Most Popular

- Advertisement -