Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsപീഡനക്കേസിലെ പ്രതിയെ...

പീഡനക്കേസിലെ പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്ത സംഭവം:  സജിമോനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ

തിരുവല്ല : വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടിയിൽനിന്നും പുറത്താക്കിയശേഷം തിരിച്ചെടുത്ത സിപിഎം നേതാവ് സി.സി.സജിമോനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

തിരുവല്ല പൗരസമിതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സജിമോനെ തിരിച്ചെടുത്തതിനെച്ചൊല്ലി പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. തീരുമാനം റിപ്പോർട്ട് ചെയ്യാൻ ശനിയാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലും ബഹളമുണ്ടായി. തിരുവല്ല കോട്ടാലി ലോക്കൽ കമ്മിറ്റി അംഗമാണ് സജിമോന്‍.

വിവാഹിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന 2017ലെ കേസിൽ സജിമോന്റെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തിരുന്നു. അന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു സജിമോൻ. കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനയും അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. പിന്നീട് മേൽഘടകം നടപടി പിൻവലിക്കുകയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിൽ എത്തി. ഇതിനെതിരെ പാർട്ടിയിൽ നിന്ന് പരാതി ഉയർന്നു.

ഇതോടെയാണു സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ സജിമോനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്. നേരത്തെ കിട്ടിയ സസ്പെൻഷനു പുറമേ പുറത്താക്കലും വന്നതോടെ ഒരേ സംഭവത്തിൽ രണ്ടു നടപടിയുണ്ടായെന്നു കാണിച്ച് സജിമോൻ സിപിഎം കൺട്രോൾ കമ്മിഷനു പരാതി നൽകി. തുടർന്ന് കമ്മിഷൻ ഒരു തെറ്റിൽ രണ്ട് നടപടി വേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി നിലപാടും സജിമോന് അനുകൂലമായി.

2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കൊണ്ടു പോയി ലഹരി നൽകി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. 2 കേസുകളിലും കോടതിയുടെ അന്തിമവിധി വരും മുൻപാണു സജിമോനെ തിരിച്ചെടുത്തത്  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 03/05/2024 Nirmal NR 378

1st Prize Rs.7,000,000/- NG 970249 (KANNUR) Consolation Prize Rs.8,000/- NA 970249 NB 970249 NC 970249 ND 970249 NE 970249 NF 970249 NH 970249 NJ 970249 NK 970249...

മുകേഷിന്റെ അറസ്റ്റ് 5 ദിവസത്തേക്ക് കോടതി തടഞ്ഞു

കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്....
- Advertisment -

Most Popular

- Advertisement -