Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപന്തൽ പണിക്ക്...

പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

അടൂർ : പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ 39കാരനായ ഒരാൾ  പിടിയിൽ. ഏഴാം കുളം തൊടുവക്കാട് പാറച്ചരുവിൽ വീട്ടിൽ നിയാസ് ആണ് പിടിയിലായത്. ഏഴാംകുളം നെടുമൺ കക്കാട് കുളിയിൽ ഷാജഹാൻ്റെ പന്തൽ സാധനങ്ങൾ മോഷണം പോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 15ന് ആയിരുന്നു സംഭവം. ഷാജഹാൻ പന്തൽ പണിക്കായി വീടിനു മുൻപിൽ ഇറക്കിയ ജി ഐ പൈപ്പാണ് മോഷണം പോയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പറക്കോട് അറുകാലിക്കലിൽ സംശയകരമായി കണ്ടെത്തിയ ഓട്ടോ പരിശോധിച്ചപ്പോൾ ജി ഐ പൈപ്പ് കണ്ടെത്തുക ആയിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഓട്ടോ ഡ്രൈവറും നിയാസും പരസ്പര വിരുദ്ധമായ മറുപടി പറയുകയും പിന്നീട് നിയാസ് കുറ്റ സമ്മതം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർക്ക് ഇതിൽ പങ്കില്ലെന്ന് വ്യക്തമായി.

അടൂർ എസ് എച്ച് ഒ ശൃം മുരളി, എസ് ഐ മാരായ എ പി അനീഷ്, ധന്യ, എസ് സി പി ഒ പ്രമോദ്, സി പി ഒ മാരായ വി ഗ്നേഷ്, ആനന്ദ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുപിഐ സേവനങ്ങള്‍ ഇന്നും  തടസപ്പെട്ടു:  ഉപഭോക്താക്കള്‍ വലഞ്ഞു

തിരുവനന്തപുരം : രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ വലഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് : രാജ്യത്ത് ഇന്ന് ദുഃഖാചരണം

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്.ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പ്രാർഥനകൾക്കുശേഷം സെയ്ന്റ്...
- Advertisment -

Most Popular

- Advertisement -